Skip to main content

Posts

Featured post

21.10.2018 : LGS To KAS Daily Capsule - 01

അഗാധവും ചെങ്കുത്തായ ചരിവുകളോടുകൂടിയതുമായ ഇടുങ്ങിയ താഴ്വരകൾ അറിയപ്പെടുന്നത് ഏതു പേരിൽ? : ഗിരികന്ദരം ചക്രവാതം, പതിചക്രവാതം എന്നിവ ഏതുതരം കാറ്റുകളാണ്? : അസ്ഥിരവാതങ്ങൾ ഏറ്റവുമധികം രാജ്യങ്ങളുമായി അതിർത്തിയുള്ള രാജ്യങ്ങളേവ? : ചൈന, റഷ്യ (14 വീതം) വനങ്ങളെയും വൃക്ഷമേഖലകളെയും സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത്? : പച്ച ലാവാശില പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണിനമേത്? : കറുത്തമണ്ണ് സൂര്യൻ, ചന്ദ്രൻ എന്നിവയുടെ ചുറ്റും വലയങ്ങൾ പോലെ കാണപ്പെടുന്ന മേഘങ്ങളേവ? : സിറോസ്ടാറ്റസ് മേഘങ്ങൾ ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്? : സുപ്പീരിയർ തടാകം ജലകണികകൾ, ചെറിയ മഞ്ഞു കഷണങ്ങൾ എന്നിവയുടെ ശേഖരം എന്താണ്? : മേഘം പ്രസിദ്ധമായ നീലമരുഭൂമി ഏത് രാജ്യത്താണ്? : ഈജിപ്ത് അന്തരീക്ഷമർദം അളക്കാനുള്ള ഉപകരണമേത്? : ബാരോമീറ്റർ അന്തരീക്ഷത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും അതിർവരമ്പ് അറിയപ്പെടുന്ന പേരെന്ത്? : കാർമൻ രേഖ കരബന്ധിത രാജ്യങ്ങളാൽ മാത്രം ചുറ്റപ്പെട്ട കരബന്ധിത രാജ്യങ്ങൾ അറിയപ്പെടുന്നതെങ്ങനെ? : ഇരട്ട കരബന്ധിതരാജ്യങ്ങൾ ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്നത് ഏതു മഴക്കാല ത്താണ്...
Recent posts

ഭാരതരത്നം - മറ്റു ചില പ്രധാന വസ്തുതകൾ

ഭാരതരത്ന നേടിയ ആദ്യ ഉപരാഷ്ട്രപതി , ഭരണഘടനാപരമായ പദവി വഹിക്കുമ്പോൾ ഭാരതരത്നം നേടിയ ആദ്യത്തയാൾ എന്നീ വിശേഷണങ്ങൾ ഡോ. എസ്. രാധാകൃഷ്ണനു സ്വന്തമാകുമ്പോൾ ഒപ്പം പുരസ്കാരം നേടിയ സി.രാജഗോപാലാചാരിയാണ് ഈ പുരസ്കാരം നേടിയ ആദ്യ സ്വാതന്ത്ര്യസമര സേനാനി. അരുണ ആസഫ് അലി മര ണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വനിതയും , ഭാരതരത്ന ജേതാക്കളിലെ കമ്യൂണിസ്റ്റ് ചായ്വുണ്ടായിരുന്ന ഏക നേതാവുമാണ്. ജന്മശതാബ്ദി വർഷത്തിൽ ( 1958) ഭാരതരത്നത്തിലൂടെ ആദരിക്കപ്പെട്ട ധോണ്ഡോ കേശവ കാർവെ ( 1858-1962) എന്ന സാമൂഹിക പരിഷ്കർത്താവാണ് ഏറ്റവും കൂടിയ പ്രായത്തിൽ ഭാരതരത്നയ്ക്ക് അർഹനായത്. 104 വയസ്സുവരെ ജീവിച്ചിരുന്ന അദ്ദേഹം ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ഭാരതരത്നം ജേതാവും ഭാരതരത്ന ജേതാക്കളിൽ ആദ്യം ജനിച്ച വ്യക്തിയു മാണ്. 99- ാം വയസ്സിൽ ഭാരതരത്നം ലഭിച്ച ഗുൽസാരിലാൽ നന്ദയാണ് ഏറ്റവും കൂടിയ പ്രായത്തിൽ ഭാരതരത്നം നേടിയ ഭരണ കർത്താവ്. ഭാരതരത്നം ലഭിച്ചവരിൽ ഏറ്റവും കുറച്ചുകാലം ജീവിച്ചിരുന്ന വ്യക്തി രാജീവ്ഗാന്ധിയാണ് ( 1944-1991). അദ്ദേഹവും മാതാവ് ഇന്ദിരാഗാന്ധിയുമാണ് ( 1917-1984) ഭാരതരത്നങ്ങളിൽ കൊല്ലപ്പെട്ട വ്യക്തികൾ. ഭാരതരത്നത്തിന്...

ഭാരതരത്നം

ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച അതിവിശിഷ്ട സേവനത്തെ ആദരിക്കാൻ 1954-ൽ ആണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഭാരതരത്ന ജേതാക്കൾക്ക് പ്രത്യേക ' ടൈറ്റിൽ ' ഉപയോഗിക്കാൻ വ്യവസ്ഥയില്ലെങ്കിലും ഇന്ത്യയിലെ ടേബിൾ ഓഫ് പ്രസീഡൻസിൽ (ഔദ്യോഗിക പദവികളുടെ മുൻഗണനാക്രമം) അവർക്ക് സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം 7എ ആണ് ഭാരതരത്ന ജേതാവിന്‍റെ ക്രമനമ്പർ. പത്മവിഭൂഷൺ , പത്മഭൂഷൺ , പത്മശ്രീ എന്നിവയ്ക്കൊപ്പം 1954 ജനവരി രണ്ടിനു നിലവിൽ വന്ന ഭാരതരത്ന ആദ്യമായി നൽകിയത് അതേവർഷം സ്വാതന്ത്ര്യദിനത്തിലാണ്. 1977 ജൂലായ് 13 മുതൽ 1980 ജനവരി 26 വരെ ഭാരതരത്നം സസ്പെന്‍റ് ചെയ്തിരുന്നു. ആലിലയുടെ ആകൃതിയിലുള്ള സ്വർണമെഡലിൽ സൂര്യന്‍റെ ചിത്രവും അതിനുതാഴെ ഹിന്ദിയിൽ ദേവനാഗരി ലിപിയിൽ ' ഭാരതരത്ന ' എന്ന ആലേഖനവും അടങ്ങുന്നതാണ് പുരസ്കാരം. മറുവശത്ത് ദേശീയചിഹ്നവും “സത്യമേവജയതേ ” എന്ന ആപ്തവാക്യവുമുണ്ട്.
*10 Golden Rules on Spelling Correction in English Grammar* *Rule 1:* When the suffix “full” is added to a word, one “ I” is removed. Faith + full = faithful Use + full= useful *Rule 2:* If the word to which the suffix “full” is added ends in “ll”, one “I” is removed from the word also. Skill +full = skilful Will + full= wilful *Rule 3:* Words of two or three syllables ending in single vowel + single consonant double the final consonant if the last syllable is stressed. Eg- Permit + ed = permitted Occur + ing =occurring Control + ed =controlled Begin + ing = beginning *Rule 4:* Consonant ‘L’ is doubled in the words ending in single vowel + “I” before a suffix beginning with a vowel eg. Signal + ing = signalling Repel + ent = repellent Quarrel + ed = quarrelled Travel + er = traveller *Rule 5:* Words ending in silent “e”, drop the “e” before a suffix beginning with a voweleg. Hope + ing = hoping Live + ed = lived Drive + er = driver Tire + ing= tiring *Rule ...

ശബ്ദം - 20 ചോദ്യങ്ങള്‍

1. ശബ്ദത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ ? 2. മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമേത് ? 3. വാതകങ്ങൾ , ദ്രാവകങ്ങൾ എന്നിവയിലൂടെ ശബ്ദം കടന്നുപോകുന്നത് ഏത് തരം ഗങ്ങളായാണ് ? 4. ജലത്തിലെ ശബ്ദം പിടിച്ചെടുക്കുന്ന ഉപകരണമേത് ? 5. ശബ്ദത്തിന്‍റെ ഉച്ചത രേഖപ്പെടുത്തുന്ന യൂണിറ്റേത് ? 6. ശബ്ദതരംഗങ്ങളുടെ ആവൃത്തി ( Frequency) രേഖപ്പെടുത്താനുള്ള യൂണിറ്റേത് ? 7. സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്‍റെ പ്രവേഗമെത്ര ? 8. ജലത്തിലൂടെയുള്ള ശബ്ദത്തിന്‍റെ പ്രവേഗമെത്ര ? 9. മനുഷ്യന്‍റെ ശ്രവണപരിധിയെത്ര ? 10. മനുഷ്യന്‍റെ കാതുകൾക്ക് കേൾക്കാവുന്ന ഏറ്റവും ലോലമായ ശബ്ദമേത് ? 11. 20 ഹെർട്ട്സിൽ കുറവുള്ള ശബ്ദതരംഗങ്ങൾ അറിയപ്പെടുന്നതെങ്ങനെ ? 12. 20,000 ഹെർട്ട്സിൽ കൂടുതലുള്ള ശബ്ദതരംഗങ്ങളേവ ? 13. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയെക്കുറിക്കാനുപയോഗിക്കുന്ന പദമേത് ? 14. എന്താണ് ഹൈപ്പർസോണിക്ക് ? 15. ശബ്ദത്തിന്‍റെ പകുതി വേഗത എങ്ങനെ അറിയപ്പെടുന്നു ? 16. മാക്ക് നമ്പർ ( Mach Number) ഉപയോഗിക്കുന്നതെന്തിന് ? 17 . 1 മാക്ക് നമ്പർ എത്ര വേഗതയാണ് ? 18. തടസങ്ങൾ ഒഴിവാക്കി സഞ്...

ജപ്പാന്‍ ഉത്തരവാകുന്ന ചോദ്യങ്ങള്‍

ബോംബിന്‍റെ മാരക സംഹാരശേഷിക്ക് ആ വീര്യത്തെ കെടുത്താനായില്ല. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽനിന്ന് അത് പറന്നുയർന്നു. ജപ്പാൻ ഐക്യനാടുകൾ കഴിഞ്ഞാൽ ലോകത്തിലെ വലിയ സാമ്പത്തിക ശക്തി ( Second largest economy in the world), അതായത് ഏഷ്യയിൽ ഒന്നാമൻ. ചോദ്യകർത്താക്കൾക്ക് പ്രിയങ്കരനാണ് ഈ ജേതാവ്. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമായി ഒരൊറ്റവാക്ക് - ജപ്പാൻ. ·         ഉദയസൂര്യ ന്‍റെ നാട് ·         കിഴക്കിന്‍റെ ബ്രിട്ടൺ ·         ചക്രവർത്തി രാഷ്ട്രത്തലവനായുള്ള ഏക രാഷ്ട്രം ·         ഏറ്റവും കുറച്ച് വരികളുള്ള ദേശീയഗാനം ഏത് രാജ്യത്തിന്‍റെത് ? ·         ഏറ്റവും പഴക്കമുള്ള സിംഹാസനം ഏത് രാജ്യത്തിന്‍റെത് ? ·         ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ആദ്യ ഏഷ്യൻ രാജ്യം ·         അണുബോംബിടപ്പെട്ട ആദ്യ രാജ്യം. ·         രണ്ടാം ലോക മഹായു...

ടൊർണാഡോ

ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസമാണ് ഉഷ്ണചക്രവാതമായ ടൊർണാഡോ ( Tornado). 300-400 മീറ്റർ വ്യാസം വരുന്ന ടൊർനാഡോ ചോർപ്പിന്‍റെ ആകൃതിയിൽ മേഘങ്ങളുടെ അടിഭാഗത്ത് രൂപംകൊള്ളുന്നു. വൻ വിനാശങ്ങളുണ്ടാക്കുന്ന ടൊർനാഡോ മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാറുണ്ട്. മണിക്കൂറിൽ 110-300 മൈൽ വേഗത്തി ( 177-480 കി.മീ.) ലാണ് ടൊർനാഡോ പൊതുവെ വീശാറുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ടൊർണാഡോകൾ വീശുന്ന രാജ്യം അമേരിക്കയാണ്. ഇവിടെ അനുഭവപ്പെടുന്ന ടൊർണാഡോയുടെ ഒരു വകഭേദമാണ് ട്വിസ്റ്റർ ' (Twister).