ഭാരതരത്ന നേടിയ ആദ്യ ഉപരാഷ്ട്രപതി , ഭരണഘടനാപരമായ പദവി വഹിക്കുമ്പോൾ ഭാരതരത്നം നേടിയ ആദ്യത്തയാൾ എന്നീ വിശേഷണങ്ങൾ ഡോ. എസ്. രാധാകൃഷ്ണനു സ്വന്തമാകുമ്പോൾ ഒപ്പം പുരസ്കാരം നേടിയ സി.രാജഗോപാലാചാരിയാണ് ഈ പുരസ്കാരം നേടിയ ആദ്യ സ്വാതന്ത്ര്യസമര സേനാനി. അരുണ ആസഫ് അലി മര ണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വനിതയും , ഭാരതരത്ന ജേതാക്കളിലെ കമ്യൂണിസ്റ്റ് ചായ്വുണ്ടായിരുന്ന ഏക നേതാവുമാണ്. ജന്മശതാബ്ദി വർഷത്തിൽ ( 1958) ഭാരതരത്നത്തിലൂടെ ആദരിക്കപ്പെട്ട ധോണ്ഡോ കേശവ കാർവെ ( 1858-1962) എന്ന സാമൂഹിക പരിഷ്കർത്താവാണ് ഏറ്റവും കൂടിയ പ്രായത്തിൽ ഭാരതരത്നയ്ക്ക് അർഹനായത്. 104 വയസ്സുവരെ ജീവിച്ചിരുന്ന അദ്ദേഹം ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ഭാരതരത്നം ജേതാവും ഭാരതരത്ന ജേതാക്കളിൽ ആദ്യം ജനിച്ച വ്യക്തിയു മാണ്. 99- ാം വയസ്സിൽ ഭാരതരത്നം ലഭിച്ച ഗുൽസാരിലാൽ നന്ദയാണ് ഏറ്റവും കൂടിയ പ്രായത്തിൽ ഭാരതരത്നം നേടിയ ഭരണ കർത്താവ്. ഭാരതരത്നം ലഭിച്ചവരിൽ ഏറ്റവും കുറച്ചുകാലം ജീവിച്ചിരുന്ന വ്യക്തി രാജീവ്ഗാന്ധിയാണ് ( 1944-1991). അദ്ദേഹവും മാതാവ് ഇന്ദിരാഗാന്ധിയുമാണ് ( 1917-1984) ഭാരതരത്നങ്ങളിൽ കൊല്ലപ്പെട്ട വ്യക്തികൾ. ഭാരതരത്നത്തിന്...