അഗാധവും ചെങ്കുത്തായ ചരിവുകളോടുകൂടിയതുമായ ഇടുങ്ങിയ താഴ്വരകൾ അറിയപ്പെടുന്നത് ഏതു പേരിൽ? : ഗിരികന്ദരം ചക്രവാതം, പതിചക്രവാതം എന്നിവ ഏതുതരം കാറ്റുകളാണ്? : അസ്ഥിരവാതങ്ങൾ ഏറ്റവുമധികം രാജ്യങ്ങളുമായി അതിർത്തിയുള്ള രാജ്യങ്ങളേവ? : ചൈന, റഷ്യ (14 വീതം) വനങ്ങളെയും വൃക്ഷമേഖലകളെയും സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത്? : പച്ച ലാവാശില പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണിനമേത്? : കറുത്തമണ്ണ് സൂര്യൻ, ചന്ദ്രൻ എന്നിവയുടെ ചുറ്റും വലയങ്ങൾ പോലെ കാണപ്പെടുന്ന മേഘങ്ങളേവ? : സിറോസ്ടാറ്റസ് മേഘങ്ങൾ ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്? : സുപ്പീരിയർ തടാകം ജലകണികകൾ, ചെറിയ മഞ്ഞു കഷണങ്ങൾ എന്നിവയുടെ ശേഖരം എന്താണ്? : മേഘം പ്രസിദ്ധമായ നീലമരുഭൂമി ഏത് രാജ്യത്താണ്? : ഈജിപ്ത് അന്തരീക്ഷമർദം അളക്കാനുള്ള ഉപകരണമേത്? : ബാരോമീറ്റർ അന്തരീക്ഷത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും അതിർവരമ്പ് അറിയപ്പെടുന്ന പേരെന്ത്? : കാർമൻ രേഖ കരബന്ധിത രാജ്യങ്ങളാൽ മാത്രം ചുറ്റപ്പെട്ട കരബന്ധിത രാജ്യങ്ങൾ അറിയപ്പെടുന്നതെങ്ങനെ? : ഇരട്ട കരബന്ധിതരാജ്യങ്ങൾ ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്നത് ഏതു മഴക്കാല ത്താണ്...