കാലിക വാതങ്ങൾ (Seasonal Winds) : തികച്ചും കാലികമായ സവിശേഷതകളാൽ ഉണ്ടാകുന്നവയാണിവ. കാലിക വാതങ്ങൾക്ക് ഏറ്റവും മികച്ച ഉദാഹരണം മൺസൂൺകാറ്റുകളാണ്. കരക്കാറ്റും കടൽക്കാറ്റും, പർവതക്കാറ്റും താഴരക്കാറ്റും കാലികവാതങ്ങൾക്ക് മറ്റുദാഹരണങ്ങളാണ്.
കരക്കാറ്റ്, കടൽക്കാറ്റ് : പകൽ കര വേഗത്തിൽ ചൂടുപിടിക്കുന്നതിനാൽ കരയ്ക്കു മുകളിൽ ലഘുമർദം രൂപംകൊള്ളുന്നു. കടലിനു മുകളിൽ ഗുരുമർദമായിരിക്കും. തത്ഫലമായി കടലിൽ നിന്നും കരയിലേക്കു വീശുന്ന തണുത്ത കാറ്റാണ് കടൽക്കാറ്റ്. രാത്രി കര വേഗത്തിൽ തണുക്കുന്നതിനാൽ ഇവിടെ ഗുരുമർദം അനുഭവപ്പെടുന്നു. അപ്പോൾ ലഘുമർദമേഖലയായ കടലിലേക്ക് കരയിൽ നിന്നും വീശുന്ന താണ് കരക്കാറ്റ്.
മന്ദമാരുതൻ, ചണ്ഡമാരുതൻ : മണിക്കൂറിൽ 5 കിലോമീറ്റർ മുതൽ 9 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകളാണ് 'മന്ദമാരുതൻ. ഒരു ചണ്ഡമാരുതൻ (GAIL) വേഗം മണിക്കൂറിൽ 37 മുതൽ 68 കിലോമീറ്റർ വരെയാണ്. കൊടുങ്കാറ്റിൻറെ വേഗം മണിക്കൂറിൽ 52 മു തൽ 96 കിലോമീറ്റർ വരെയാണ്.
Comments
Post a Comment